മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി അപേക്ഷിച്ച എല്ലാവർക്കും സൗജന്യ ജി ബിൻ നൽകി മുത്തോലി ഗ്രാമപഞ്ചായത്ത് 

Kottayam

പാലാ (മുത്തോലി ): മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി  ജി ബിന്നുകൾ  സൗജന്യമായി വിതരണം ചെയ്തു മാതൃകയായി മുത്തോലി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ ഭവനങ്ങളിലും ജൈവമാലിന്യ ശേഖരണത്തിനായി ജി ബിന്നുകൾ സ്ഥാപിക്കുക എന്ന ബൃഹത് പദ്ധതിക്കാണ് പഞ്ചായത്ത് രൂപം നൽകിയിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ജി മീനാഭവൻ അറിയിച്ചു. പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ജൈവമാലിന്യങ്ങൾ വീട്ടിൽ തന്നെ ശേഖരിക്കുന്നതിനാണ് ജി ബിന്നുകൾ പഞ്ചായത്ത് നൽകുന്നത്. അപേക്ഷിച്ച എല്ലാവർക്കും ജിബിന്നുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായി മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ജി മീനാഭവൻ അറിയിച്ചു. 4500 രൂപ വില വരുന്നതാണ് ഓരോ ബിന്നും.

മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നാലുവർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് ബിന്നുകളുടെ വിതരണം. ഈ വർഷം പകുതിയോടുകൂടി പഞ്ചായത്തിലെ എല്ലാ വീടുകളിലും സൗജന്യമായി ബിന്നുകൾ നൽകും.

ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ ശ്രീജയ എം.ബി, സിജു സി. എസ്, ഇമ്മാനുവൽ പണിക്കർ,ഫിലോമിന ഫിലിപ്പ്, ആര്യ സെബിൻ പഞ്ചായത്ത് സെക്രട്ടറി സിന്ധു ബി മറ്റം, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.