കിണർ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം

Eranakulam

കൊച്ചി: അങ്കമാലിയില്‍ കിണർ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞൂർ സ്വദേശി വടക്കൻ വീട്ടിൽ ജിനുവാണ് (44) മരിച്ചത്.

ഇയാൾ കിണറിലെ ചെളി കോരി മാറ്റുന്നതിനിടയിൽ പാറയിൽ തലയടിച്ച് വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.