പ്രചരണോദ്ഘാടനം നിർവഹിച്ചു

Wayanad

അമ്പലവയൽ: മതാചരണ തീവ്രതയ്ക്കും സർവ്വമത സത്യവാദത്തിനുമെതിരെ കെ എൻ എം മർക്കസുദ്ദഅ് വ നടത്തുന്ന ആദർശ സമ്മേളനത്തിന്റെ പ്രചരണോദ്ഘാടനം
ഐ എസ് എം സംസ്ഥാന സെക്രട്ടറി ഹാസിൽ കുട്ടമംഗലം കെ എൻ എം ജില്ലാ പ്രസിഡണ്ട് അബ്ദുൾ ഹകീം അമ്പലവയലിന് പോസ്റ്റർ നൽകിക്കൊണ്ട് നിർവഹിച്ചു . 29 -ാം തീയതി ഞായറാഴ്ച അമ്പലവയലിൽ വെച്ച് നടക്കുന്ന ആദർശ സമ്മേളനം കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യും.