കണ്ണൂർ: ‘റമദാനിലുടെ റയ്യാനിലേക്ക് ‘ ശീർഷകത്തിൽ ഐ.എസ്.എം ജില്ലാ തസ്കിയ സംഗമം 16ന് ഞായറാഴ്ച കണ്ണൂർ സിറ്റി എൻ.എൻ.എസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡൻ്റ് ഇസ്മായിൽ ചമ്പാട് അദ്ധ്യക്ഷത വഹിക്കും. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ദീൻ പാലക്കോട്, സെക്രട്ടറി കെ.എൽ.പി ഹാരിസ്, ജില്ലാ സെക്രട്ടറി സി.സി ശകീർ ഫാറൂഖി, എം.ജി.എം സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി ആയിഷ, ജില്ലാ സെക്രട്ടറി ഷഫീന ശുക്കൂർ, എം.എസ്.എം ജില്ലാ പ്രസിഡൻ്റ് കെ.കെ.പി ബാസിത്, ഐ.ജി.എം ജില്ലാ സെക്രട്ടറി ഷാലിമ ഇരിക്കൂർ എന്നിവർ പങ്കെടുക്കും.
വിശുദ്ധ ഖുർആനിലൂടെ, ആദർശത്തിലൂടെ മുന്നേറാം, സാമൂഹിക വിശുദ്ധിക്ക് ആത്മ സംസ്കരണം, സ്വർഗം പൂക്കുന്ന ഇടങ്ങൾ, ഇഹപര ജീവിതത്തിന് സാമ്പത്തിക വിശുദ്ധി, നാഥനിലേക്ക് മടങ്ങാം തുടങ്ങിയതിൽ വിഷയാവതരണം നടക്കും.
വൈകു. 5 ന് യൂത്ത് മജ്ലിസ് സൗഹൃദ ഇഫ്താർ സംഗമം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മoത്തിൽ ഉദ്ഘാടനം ചെയ്യും ഐ.എസ്.എം ജില്ലാ പ്രസിഡൻ്റ് റാഫി പേരാമ്പ്ര അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന വൈസ് പ്രസിഡൻ്റ് റിഹാസ് പുലാമന്തോൾ മുഖ്യ പ്രഭാഷണം നടത്തും.
യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് നസീർ നെല്ലൂർ ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി.അഡ്വ.വി.പി അബ്ദുൽ റഷീദ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ,സോളിഡാരിറ്റി ജില്ലാ സെക്രട്ടറി മഷ്ഹൂദ് കാടാച്ചിറ ,വിസ്ഡം യൂത്ത് സെക്രട്ടറി ടി.കെ ഉബൈദ് എന്നിവർ സംബന്ധിക്കും.