ഖുർആൻ അക്ഷര വായനക്കപ്പുറം ആശയ വായനക്ക് പ്രാധാന്യം നൽകണം: പ്രൊഫ. ഹുമയൂൺ കബീർ ഫാറൂഖി

Kannur

തളിപ്പറമ്പ: പുർണ്ണമായും ദൈവവചനങ്ങളായ ഖുർആൻ കേവലം അക്ഷര വായനക്കപ്പുറം ആശയ വായനക്കു പ്രാധാന്യം നൽകണമെന്നു പ്രൊഫ. ഹുമയൂൺ കബീർ ഫാറൂഖിഖി.കെ.എൻ.എം മർകസുദ്ദഅവ തളിപ്പറമ്പ മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ ‘ഖുർആൻ പഠനത്തിൻ്റെ രീതിശാസ്ത്രം ‘എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു.

ഖുർആനാകുന്ന ദൈവവചനങ്ങൾ എല്ലാ കാലഘട്ടത്തിലെയും ജനങ്ങൾക്ക് ഒരു പോലെ ബാധകമാകുന്നതും ഉൾകൃഷ്ടമായി നില നിൽക്കുന്നതുമായ ആശയങ്ങളാണ്. ആശയ വായന നടത്തുമ്പോൾ മാത്രമാണ് ഓരോ വചനങ്ങളുടെയും ദൈവിക ഉദ്ദേശ്യത്തെ മനസ്സിലാവുകയും ബോദ്ധ്യപ്പെടുകയും ചെയ്യുക. ഖുർആൻ വചനങ്ങളെ ആശയബന്ധിതമായി പഠിക്കാനാകണം.ആശയങ്ങളുടെ ശക്തമായ സ്വാധീനം ജീവിതം നന്മയിലേക്ക് പരിവർത്തനപ്പെടുത്താൻ സഹായിക്കും.ഇത് കാലം തെളിയിച്ചു തന്നിട്ടുമുണ്ട്. വിജ്ഞാന വിസ്ഫോടനങ്ങളെ ഉൾക്കൊള്ളാനാകുന്ന മഹത്തായ ആശയങ്ങളാണ് ഖുർആനിലുള്ളത്. ആശയതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഖുർ ആനിൻ്റെ നിത്യനൂതനത അറിയാനും ഉൾക്കൊള്ളാനുമാകുമ്പോൾ അധാർമികത ജീവിതം വെടിഞ്ഞ് ധാർമിക ജീവിതം നയിക്കാനും സഹായകമാകും.

കെ.എൻ.എം മർകസുദ്ദഅവ തളിപ്പറമ്പ മണ്ഡലം പ്രസിഡൻ്റ് കെ.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.സുലൈമാൻ, കെ.പി മുഹമ്മദ് റാഫി, കെ.വി നുറുദ്ദീൻ എന്നിവർ സംസാരിച്ചു.