ആലപ്പുഴ : എം ജി എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ മണ്ഡലത്തിൽ റമദാൻ പഠന ക്ലാസ്സും ഇഫ്താർ സംഗമവും നടത്തി വലിയകുളം ഉമ്മു സല്ലി ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ എം ജി എം ജില്ലാ ഉപാധ്യക്ഷ വഹീദ നൗഷാദ് അധ്യക്ഷത വഹിച്ചു എം ജി എം ജില്ലാ സെക്രട്ടറി ഷെരീഫ ടീച്ചർ സ്വാഗതം ആശംസിച്ചു കെ എൻ എം മർക്കസു ദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. പി. നൗഷാദ് സൗഹൃദ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. ബേനസീർ കോയ തങ്ങൾ എം ജി എം ജില്ലാ പ്രസിഡന്റ് സഫല നസീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു

സ്വർഗം വിശ്വാസിയുടെ പ്രതീക്ഷയും പ്രാർത്ഥനയും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഷെമീർ ഫലാഹി സംസാരിച്ചു ഓരോ വിശ്വസിയുടെയും ലക്ഷ്യം സ്വർഗം ആയിരിക്കണമെന്നും അതായിരിക്കണം നമ്മുടെ പ്രതീക്ഷയെന്നും അതിന് വേണ്ടി നിരന്തരം നമ്മൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കണമെന്നും സദസ്സിനെ ഉദ്ബോധിപ്പിച്ചു സംസാരിച്ചു

നിരന്തരമുള്ള ദീനി പ്രവർത്തനം നമ്മുടെ പരലോക ലക്ഷ്യത്തിന് വേണ്ടിയാകണം എന്ന് കൂട്ടി ചേർത്തു എം ജി എം മണ്ഡലം സെക്രട്ടറി ഷൈനി ഷെമീർ നന്ദി രേഖപ്പെടുത്തി തുടർന്ന് ഇഫ്താർ സംഗമവും നടന്നു

എം ജി എം പ്രവർത്തകരുടെ നിറ സാന്നിധ്യത്തിൽ നടന്ന ഇഫ്താർ സംഗമം എം ജി എം ജില്ലാ, മണ്ഡലം നേതൃത്വം നടത്തിയ പ്രവർത്തനങ്ങളുടെയും നേതൃ കൂട്ടായ്മയുടെയും വിജയമായി കരുതുന്നുവെന്നും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്നും എം ജി എം നേതാക്കൾ പറഞ്ഞു.