പുറക്കാമല ക്വാറിയുടെ പ്രവര്‍ത്തനം നിയമാനുസൃതം; KMCOAവിശദീകരണ പൊതുയോഗം നടത്തി

Kozhikode

മേപ്പയൂര്‍: പുറക്കാമല ജത്മ്യം പാറ ക്വാറിയുടെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്നും നിയമം പാലിച്ച് നടത്തുന്ന ക്വാറിക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും കേരള മൈനിംഗ് ആന്റ് ക്രഷിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം കെ ബാബു. മേപ്പയ്യൂരില്‍ നടന്ന വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമം പാലിച്ച് നടക്കുന്ന ക്വാറിക്കെതിരെ കപട പരിസ്ഥിതി വാദികളും സാമൂഹ്യദ്രോഹികളും നടത്തുന്ന അക്രമണത്തിനെതിരെ പൊതുജനങ്ങളുടെ സഹായം ഉണ്ടാകണം. നുണ പ്രചരണം നടത്തി വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണം.

നിയമം പൂര്‍ണമായി പാലിച്ചുമാത്രമേ ക്വാറി പ്രവര്‍ത്തിക്കുകയുള്ളു. എല്ലാ വിധ അനുമതികളും വാങ്ങി പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെയുള്ള പ്രചരണത്തിന് പിന്നില്‍ ചില താത്പര്യങ്ങളുണ്ടെന്നും അക്കാര്യങ്ങളെല്ലാം പിന്നീട് പറയുമെന്നും സംസ്ഥാന പ്രസിഡന്റ് ബാബു പറഞ്ഞു.

വിശദീകരണ പൊതുയോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, മറ്റു ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.