‘സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയെ പിഴുതെറിയണം’

Kozhikode

കോഴിക്കോട്: സമൂഹത്തെ കാർന്നു തിന്നുന്ന മഹാ വിപത്തായ ലഹരിക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് കെ.എൻ.എം വെസ്റ്റ് മണ്ഡലം പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു. മദ്യത്തിന്റെ ലഭ്യത വധിപ്പിച്ച് കൂടുതൽ വരുമാനം നേടാമെന്ന സർക്കാർ നിലപാട് സമൂഹത്തെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് എത്തിക്കും.

ലഹരി ഉപയോഗം മൂലമുള്ള കൊലപാതകങ്ങളും ആക്രമണങ്ങളും ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ലഹരി വിരുദ്ധ നിയമങ്ങൾ കൂടുതൽ കൂടുതൽ കർശനമാക്കാൻ അധികാരികൾ തയ്യാറാകണമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. കെ.എൻ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അബ്ദുനാസർ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഹാരിസ് അധ്യക്ഷത വഹിച്ചു. മണ്ഡലംസെക്രട്ടറി പി.ടി കുഞ്ഞഹമ്മദ് കോയ സ്വാഗതം പറഞ്ഞു. സുബൈർ മദനി മുഖ്യപ്രഭാഷണം നടത്തി. പിഹാറൂൺ , ഇസ്ഹാക്ക് സഫ നഗർ, ഷജീർഖാൻ വയ്യാനം എന്നിവർ സംസാരിച്ചു.