പാലക്കാട്: കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. വാണിയംകുളം പുലാച്ചിത്ര പുലാശ്ശേരി വീട്ടിൽ ഹരി (38) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30യോടെയായിരുന്നു സംഭവം. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഹരി മരണത്തിന് കീഴടങ്ങി.
