വിശുദ്ധ ക്വുർആൻ ജീവിക്കാൻ പ്രേരിപ്പിക്കുന്ന വേദഗ്രന്ഥം: വിസ്ഡം റമദാൻ സംഗമം

Kozhikode

കോഴിക്കോട്: മാനവ സമൂഹത്തെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന വിശുദ്ധ വേദ ഗ്രന്ഥമാണ് ക്വുർആനെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ഇന്ത്യയിലെ സൗദി എംബസിയുടെ സഹകരണത്തോടെ മലപ്പുറം ജില്ലയിലെ കുറു ക്കോൾ എമറാൾഡ് പാലസിൽ സംഘടിപ്പിച്ച റമദാൻ പഠനസംഗമം അഭിപ്രായപ്പെട്ടു. ചിന്തിക്കുവാനും, നന്മയിലധിഷ്ഠിതമായ ജീവിതം നയിക്കാനുമാണ് ക്വുർആൻ നൽകുന്ന അധ്യാപനങ്ങൾ.

വിശ്വാസ വിമലീകരണം, സാമ്പത്തിക വിശുദ്ധിയും നേടിയെടുക്കാൻ സാധിക്കുക എന്നത് ഓരോ വിശ്വാസിയുടെയും ബാദ്ധ്യതയാണ്. തിന്മകൾക്കെതിരെ നിലക്കൊള്ളുവാനും, പ്രവർത്തിക്കാനും ആഹ്വാനം ചെയ്യുന്നു എന്നതും വിശുദ്ധ ക്വുർആനിൻ്റെ സവിശേഷതയാണെന്നും റമദാൻ സംഗമം അഭിപ്രായപ്പെട്ടു. ലഹരിയും അക്രമവാസനയും വർഗീയ ചിന്തകളും കൊലപാതകങ്ങളും സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെപ്പറ്റി ശാസ്ത്രീയമായ പഠനം നടത്തണം.

കടമകളും ഉത്തരവാദിത്വങ്ങളും മറന്ന് അതിരു കവിഞ്ഞ അവകാശവാദങ്ങളും സ്വതന്ത്ര ചിന്തയും പുതുതലമുറയെ വഴിതെറ്റിക്കുന്നുവെന്നും സംഗമം വിലയിരുത്തി
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പണ്ഡിത സഭ ചെയർമാൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ സംഗമം ഉദ്ഘാടനം ചെയ്തു. വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി അധ്യക്ഷത വഹിച്ചു.. ജാമിഅ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ്, ഹംസ മദീനീ, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, വിസ്‌ടഡം ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ, വളവന്നൂർ, അബ്ദുറഹിമാൻ അടിയാട്ടിൽ, മുജീബ് മദനി ഒട്ടുമ്മൽ, അബ്ദുൽ കരീം മാസ്റ്റർ, ഹാരിസ് പന്താവൂർ, തുടങ്ങിയവർ സംസാരിച്ചു, സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട ആളുകൾക്ക് ഇഫ്താർ സംഗമത്തിൽ പങ്കാളികളായി