കോഴിക്കോട് : ലഹരി പദാർത്ഥങ്ങളുടെ മനം ഞെട്ടിക്കും വിധത്തിലുള്ള കടന്നുകയറ്റം ആശങ്ക പരത്തുന്നതാണെന്നും ലഹരി വിരുദ്ധ പോരാട്ടത്തിൽ യുവജന -വിദ്യാർത്ഥി സംഘടനകൾ ചേർന്നു നിന്ന് പോരാടണമെന്നുംബിഐ.എസ്.എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച ഇഫ്ത്വാർ സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.

മയക്കുമരുന്ന് ഉൽപന്നങ്ങളും മൂല്യ നിരാസവും അരാജകത്വവും വളർത്തുന്ന സിനിമകളും വൻ സാമൂഹ്യ വിപത്തായി മാറിക്കഴിഞ്ഞിരിക്കുകയാണ്. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ലഹരി വ്യാപനത്തിനെതിരെ വിദ്യാലയങ്ങളും പൊതു ഇടങ്ങളും കേന്ദ്രീകരിച്ച് വ്യവസ്ഥാപിതവും പഴുതുകളടച്ചതുമായ നിയമ നടപടികളുണ്ടാവണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. 2025 ഏപ്രിൽ മെയ് മാസങ്ങളിൽ ഐ.എസ്.എം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ഐക്യദാർഢ്യ സദസ്സിന്റെ പ്രഖ്യാപനം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ നിർവ്വഹിച്ചു.അഹ് മദ് ദേവർ കോവിൽ എം.എൽ.എ മുഖ്യാതിഥിയായി.



ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ്, യൂത്ത് ലീഗ് സെക്രട്ടറി ആശിഖ് ചെലവൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രടറി വി.ടി. നിഹാൽ, റഷാദ് വി പി(സോളിഡാരിറ്റി), ലുഖ്മാൻ മമ്പാട് (ചന്ദ്രിക) വി.എം ഇബ് റാഹിം (മാധ്യമം), റിയാസ് കെ.എം.ആർ (കേരളാ വിഷൻ ), അഭിലാഷ് (റിപ്പോർട്ടർ ടി.വി ), നിയാസ് (എസ്.ഐ.ഒ) കെ. എൻ.എം ജില്ലാ പ്രസിഡണ്ട് സി മരക്കാരുട്ടി , അബ്ദുസ്സലാം വളപ്പിൽ ഐ.എ
സ്.എം ട്രഷറർ കെ.എം.എ അസീസ്, നാസർ മുണ്ടക്കയം, റഹ് മത്തുല്ല സ്വലാഹി പുത്തൂർ, യാസർ അറഫാത്ത്, ശംസീർ കൈതേരി , ഷബീർ കൊടിയത്തൂർ, ഡോ: നൗഫൽ ബഷീർ, ജുനൈദ് സലഫി, ഹാഫി സുർ റഹ്മാൻ , അസ്ലം എം.ജി നഗർ സംബന്ധിച്ചു.