അച്ചിവേഴ്‌സ് വേള്‍ഡ് പുരസ്‌ക്കാരം സമ്മാനിച്ചു

Kozhikode

ലണ്ടന്‍: അച്ചിവേഴ്‌സ് വേള്‍ഡ് ആന്‍ഡ് ഗ്ലോബല്‍ ഇന്ത്യന്‍ അച്ചിവേഴ്‌സ് വേള്‍ഡ് രാജ്യാന്തര മഹാത്മാ പുരസ്‌കാരം എം വി കെ അസോസിയേറ്റ്‌സ് ചെയര്‍മാന്‍ എം വി കുഞ്ഞാമുവിന് സമ്മാനിച്ചു. ലണ്ടന്‍ പാര്‍ലിമെന്റ് ഹൌസില്‍ നടന്ന അച്ചിവേഴ്‌സ് വേള്‍ഡിന്റെ യൂറോ എഷ്യന്‍ ബിസിനെസ്സ് സമ്മിറ്റില്‍ ആണ് പുരസ്‌കാരം സമാനിച്ചത്.

ബ്രിട്ടന്‍ പാര്‍ലിമെന്റ് മെമ്പര്‍ പി വിരേന്ദ്ര ശര്‍മ, എച്. ഇ നിമിഷ മാധവ, (ഹൈ കമ്മിഷനര്‍ ഉഗാണ്ട ടു യൂ കെ ആന്‍ഡ് എയര്‍ലന്‍ഡ് ) തോമസ് ചാഴി കാടന്‍ എം പി , ലോക് നാഥ് മിഷ്‌റ (എം ഡി ആന്‍ഡ് സി ഇ ഒ ,ഐ സി ഐ സി ഐ ബാങ്ക് യൂ കെ പി എല്‍ സി )എന്നി പ്രമുഖര്‍ അവാര്‍ഡ് ഏറ്റു വാങ്ങി.
കേരളത്തില്‍ നിന്ന് ഈ പുരസ്‌കാരത്തിനു അര്‍ഹനായ ഏക മലയാളിയാണ് എം വി കുഞ്ഞാമു, സാമൂഹ്യ സാംസ്‌കാരിക, ജീവ കാരുണ്യ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം നല്കിയത്. നിര്‍മാണ മേഖലയില്‍ 43 വര്‍ഷത്തെ അനുഭവ സമ്പത്താണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി യായ എം വി കുഞ്ഞാമുവിനുള്ളത്.

ഇന്ത്യയില്‍ ഉടനീളം നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച എം.വി.കെ അസോസിയേറ്റ്‌സിന്റെ തലവന്‍ ആണ് എം വി കുഞ്ഞാമു, യൂ എസ്, യൂ കെ,മോസ്‌കോ ഉള്‍പ്പടെ അറുപതില്‍ പരം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച എം വി കുഞ്ഞാമു ഇന്‍ഡോഅറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ട് തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണ സമിതിയിലും വിവിധ സ്ഥാനങ്ങള്‍വഹിച്ചു വരുന്നുണ്ട്.