നരിക്കുനി :കൗമാരക്കാരെയും യുവാക്കളെയും സാമൂഹിക – സന്നദ്ധ പ്രവർത്തനങ്ങളിൽ സക്രിയമാക്കിയും കുടുംബകൂട്ടായ്മകളിൽ ധാർമ്മിക ബോധവൽക്കരണങ്ങൾ ശക്തിപ്പെടുത്തിയും ലഹരി വിപത്തിനെതിരെ പ്രതിരോധം തീർക്കണമെന്ന് ഐ.എസ്. എം കൊടുവള്ളി വെസ്റ്റ് മണ്ഡലം ചക്കാലക്കൽ സംഘടിപ്പിച്ച തസ്കിയ സംഗമം അഭിപ്രായപ്പെട്ടു. ജീവിത വിജയത്തിനാവശ്യമായ ഗുണപാഠങ്ങളും സദുപദേശങ്ങളും നേരത്തെ തന്നെ ബാല്യ- കൗമാരപ്രായക്കാർക്ക് പകർന്ന് നൽകേണ്ടതുണ്ടെന്നും നല്ല മാതൃകകൾ കണ്ട് വളരാൻ അവർക്ക് അവസരം നൽകണമെന്നും സംഗമം വിലയിരുത്തി. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ തസ്കിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ.പി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ഐ.എസ്. എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: മുബശ്ശിർ പാലത്ത് , ജില്ലാ സെക്രട്ടറി നവാസ് അൻവാരി , മിസ്ബാഹ് ഫാറൂഖി . നിൽവ ഫാത്തിമ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. ഫവാസ് എളേറ്റിൽ , സാബിക് കാരുകുളങ്ങര , അൻഷിദ് പാറന്നൂർ, സാലിം ഹുദൈഫ് , നാസർ പുല്ലോറമ്മൽ , ഷബീർ എളേറ്റിൽ, അമീൻ മടവൂർ, എൻ.പി. ഹബീബ് പ്രസംഗിച്ചു.
ശുക്കൂർ കോണിക്കൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാനൂറോളം ക്യാമ്പ് പ്രതിനിധികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി.പി.ടി. അബ്ദുൽ മജീദ് സുല്ലമി, ഹമീദ് പാറന്നൂർ , എം. അബ്ദുൽ റശീദ് അസയിൻ സ്വലാഹി , കെ.പി അബൂബക്കർ, പി.പി. ആമിന എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.
