കോഴിക്കോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ ഉയർന്നു കേൾക്കുന്ന മുസ്‌ലിം വിരുദ്ധത പ്രചാരണത്തിൽ നിന്ന് സമുദായിക രാഷ്ട്രീയ നേതാക്കൾ പിന്തിരിയണം. നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിൽക്കുന്ന സമുദായിക സൗഹൃദങ്ങൾ ഇല്ലാതാക്കാൻ മാത്രമേ ഇത് ഉപകരിക്കൂ. പഴകി പൊളിഞ്ഞ ലൗ ജിഹാദ് അജണ്ട ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നതിന്റെ പിന്നിലെ സംഘപരിവാർ അജണ്ടയെ അവജ്ഞയോടെ സമൂഹം തള്ളിക്കളയും. ഒരു പഞ്ചായത്തിൽ നിന്നും 400 പേരെ ലൗ ജിഹാദിലൂടെ മതം മാറ്റി എന്ന പ്രസ്താവന സത്യ സന്ധമാണെങ്കിൽ തെളിവ് ഹാജറാക്കണം. ഇത്തരം വർഗീയ പ്രചരണങ്ങൾക്കെതിരെ സർക്കാർ നടപടി എടുക്കണം. കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ മത വിദ്യാഭ്യാസം നേടിയവരാണ് എന്ന പ്രസ്താവന അത്യന്തം അപകടകരവും വർഗീയ ശക്തികൾക്ക് ആവേശം നൽകുന്നതുമാണ്. ഇത്തരം അവധാ നതയില്ലാത്ത പ്രസ്താവനകളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ പിന്തിരിയണമെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.
