ഫാറൂഖ് കോളേജ് : ലഹരി വിരുദ്ധ ക്യാമ്പസുകൾക്കായി വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ കൈകോർക്കണമെന്ന് റൗളത്തുൽ ഉലൂം അറബിക് കോളേജ് എം.എസ്.എം യൂണിറ്റ് സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു. ലഹരി, മയക്കുമരുന്ന് ഉപയോഗവും അക്രമ പ്രവണതകളും വർധിച്ചുവരുന്ന കാലത്ത് അവയെ ചേർന്നുനിന്ന് പ്രതിരോധിക്കുവാനും വിദ്യാർത്ഥികൾക്ക് ധാർമിക ബോധം നൽകുവാനും വിദ്യാർത്ഥി സംഘനകൾ തയ്യാറാവണമെന്ന് സംഗമം കൂട്ടിച്ചേർത്തു.

എം.എസ്.എം ജില്ലാ കമ്മിറ്റി അംഗം സഈദ് തിരുത്തിയാട്, അമീർ, അമീൻ സമാൻ, നിബ്രാസുൽ ഹഖ്, എന്നിവർ സംസാരിച്ചു. വിവിധ വിദ്യാർത്ഥി സംഘടന പ്രധിനിധികൾ പങ്കെടുത്തു.