കൽപ്പറ്റ: സംസ്ഥാനത്ത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പണം തട്ടിപ്പ് നടത്തുന്നതിനായി ഇപ്പോഴും പ്രവർത്തിക്കുന്ന മണി ചെയിൻ തട്ടിപ്പുകാരെ തടയാൻ നടപടി സ്വീകരിക്കണമെന്ന് നാഷണൽ നെറ്റ് വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ( നന്മ) ഐഎൻടിയുസി വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സർക്കാർ നടപ്പിലാക്കിയ ഡയറക്ടർ സെല്ലിംഗ് മോണിറ്ററിംഗ് മെക്കാനിസം നടപടികൾ പൂർത്തീകരിച്ച് നിയമപരമായി പ്രവർത്തിക്കുന്ന കമ്പനികളുടെ ലിസ്റ്റ് സർക്കാർ വെബ്പോർട്ടലിൽ പ്രസിദ്ധീകരിക്കണമെന്നും അതു വഴി മണി ചെയിൻ തട്ടിപ്പുകാരുടെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സാധിക്കുമെന്നും യോഗം വിലയിരുത്തി.
യൂണിയന്റെ പുതിയ ജില്ലാ ഭാരവാഹികളെ കൺവെൻഷനിൽ വെച്ച് തെരഞ്ഞെടുത്തു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി നോയൽ ജോർജ് അധ്യക്ഷനായിരുന്നു. യൂണിയൻ ജില്ലാ പ്രസിഡണ്ട് ഉമ്മൻ മാത്യു, ജനറൽ സെക്രട്ടറി പി ആർ ദിനേഷ്,ട്രഷറർ അജ്ജു കെ ഡി, ജിഷാദ് ബക്കർ, അനൂപ്, സോമകുമാർ, എം എ സിദ്ദിഖ് എന്നിവർ സംസാരിച്ചു