പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ ഡപ്യൂട്ടേഷൻ നിയമനങ്ങളിൽ അഴിമതി

Eranakulam

എറണാകുളം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സമഗ്ര ശിക്ഷ കേരളം പ്രോജെക്ടിന്റെ എറണാകുളം ജില്ലാ തലവൻ ഡപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞിട്ടും തൽസ്ഥാനത്തു തുടരുന്നു. കഴിഞ്ഞ രണ്ടു വർഷമായി dpc ആയി പ്രവർത്തിച്ചിരുന്ന ബിനോയ്‌ കെ ജോസഫ്നെതിരെ നിരവധി പരാതികളുണ്ട്. മുഖ്യമന്ത്രിക്കും വിജിലെൻസിലും ലഭിച്ച പരാതികൾ അന്വേഷണ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ ഇദ്ദേഹത്തിന് വിജിലെൻസിൽ നിന്ന് ക്ലിയറൻസ് ലഭിച്ചിട്ടില്ല. ഇക്കാരണം കൊണ്ട് ഇദ്ദേഹത്തിന്റെ പുനർനിയമനത്തിനുള്ള അപേക്ഷ പരിഗണിച്ചിട്ടില്ല.

2017 ൽ തണ്ടേക്കാട് ജമാഅത്ത് സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യവേ പോക്സോ കുറ്റാരോപിതനായിരുന്നു ഇയാൾ. പിന്നീട് ഇയാൾക്ക് സ്കൂളിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. വിവിധ വകുപ്പുകളിൽ ഡെപ്യൂട്ടേഷനിലായിരുന്നു പിന്നീട് ഇയാളുടെ പ്രവർത്തനം. ഡെപ്യൂട്ടേഷനിൽ തുടരുമ്പോൾ ഇയാൾക്ക് പകരം സർക്കാർ ചിലവിൽ ദിവസ വേതന അദ്ധ്യാപകൻ ഇത്രയും വർഷമായി ഇതേ തസ്തികയിൽ സ്കൂളിൽ ജോലി ചെയ്യുകയാണ്. ഒടുവിൽ കാലാവധി കഴിഞ്ഞ ഇദ്ദേഹത്തെ തിരിച്ചയച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി. ഇത് പൂഴ്ത്തിവെച്ചു കൊണ്ടാണ് പുനർനിയമനത്തിന് ഇയാൾ ശ്രമിക്കുന്നത്.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സർക്കാർ ഉത്തരവ് മറികടക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇതിന്റെ ഭാഗമായി ഇയാൾ ഇയടുത്ത ദിവസം ഓഫീസിൽ എത്തി രേഖകളിൽ ഒപ്പിവെച്ചു.