കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആലുവ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു
കൊച്ചി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആലുവ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷെല്‍ന നിഷാദ് നിര്യാതയായി. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കല്‍ ശസ്ത്ര ക്രിയയെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആലുവ മുന്‍ എം എല്‍ എ ആയിരുന്ന കെ മുഹമ്മദ് അലിയുടെ മരുമകളാണ് ഷെല്‍ന.
ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു മരണം. ഷെല്‍ന ദീര്‍ഘകാലമായി അര്‍ബുദ രോഗ ചികിത്സയിലാണ്. അടുത്ത ദിവസങ്ങളിലായി മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും അതിന് ശേഷവും രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുകയായിരുന്നു. ഇതിനുള്ള ചികിത്സ തുടരുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്.