മലപ്പുറം :സാമൂഹൃ ജീവിതത്തിന് ഭീഷണിയായി വ്യാപിച്ചു കൊണ്ടിരിക്കുന്ന അധാർമ്മിക പ്രവണതകളെ പ്രതിരോധിക്കാൻ ജനകീയ കൂട്ടായ്മകൾ രൂപീകരിക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ലാ ഇഫ്താർ സൗഹൃദ സംഗമം ആവശ്യപ്പെട്ടു.
ഏകപക്ഷീയമായി വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയെ ഇഫ്താർ സംഗമം അപലപിച്ചു. പലസ്തീനിലെ പിഞ്ചു മക്കളുടെ ചോര കൊണ്ട് ഭീകരത സൃഷ്ടിക്കുന്ന ഇസ്‌റയേലിനെതിരെ ലോക മനസ്സാക്ഷി ഉണരണമെന്നും ഭീകര രാഷ്ട്രമായ ഇസ്‌റയേലിനെ ഒറ്റപ്പെടുത്തണമെന്നും സംഗമം ആഹ്വാനം ചെയ്തു.
കെ എൻ എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി അബ്ദുറഹ്മാൻ സുല്ലമി ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി കെ അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിഎസ് ജോയി, നൗഷാദ് മണ്ണിശേരി,ശിഹാബ് പൂക്കോട്ടൂർ ,ഹബീബ് ജഹാൻ, ഷാജഹാൻ കെ.ടി, ഉമർ തയ്യിൽ, അബ്ദുൽ കരീം കെ , ഡോ. അഫ്സൽ ജമാൽ, അബ്ദുലത്തീഫ് നഹ ,ഇഖ്ബാൽ കല്ലുങ്ങൽ, ഫഹ്മി റഹ്മാനി ,ഷാഹുൽ പി വി , തമൂർ നൈസാൻ ,റിഹാസ് പുലാമന്തോൾ, എം പി അബ്ദുൽ കരീം സുല്ലമി , ശാക്കിർ ബാബു കുനിയിൽ, നൂറുദ്ധീൻ എടവണ്ണ, സംബന്ധിച്ചു. ഫോക്കസ് ഇന്ത്യ സി ഇ ഒ ഡോ. യു പി യഹ്യാഖാൻ സൗഹൃദ സന്ദേശം പ്രഭാഷണം നിർവഹിച്ചു.