വളാഞ്ചേരി: ലഹരിക്കെതിരെ ഗുരു ശക്തി” എന്ന പ്രമേയത്തിൽ കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ സമിതി ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനവും സൗഹൃദ ഇഫ്താർ സംഗമവും നടത്തി. കാമ്പസുകൾ ലഹരിവിമുക്തമാക്കാനും വിദ്യാർത്ഥികളെ ലഹരിയുടെ പരിസരങ്ങളിൽ നിന്ന് അകറ്റി നിർത്താനും പ്രതിജ്ഞയെടുത്തു.
വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന കാമ്പയിൻ കോട്ടക്കൽ മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ഐ എം എ വളാഞ്ചേരി പ്രസിഡൻ്റ് ഡോ: എൻ. മുഹമ്മദലി മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. സ്പെഷൽ ബ്രാഞ്ച് എസ്. ഐ .പി. നസീർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വരെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി.പി സുബൈർ അധ്യക്ഷത വഹിച്ചു. സെ
ക്രട്ടറി പി.ജെ. അമീൻ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.
കെ എസ് ടി യു സംസ്ഥാന സെക്രട്ടറി ഇ.പി.എ. ലത്തീഫ്, ജില്ലാ ജനറൽ സെക്രട്ടറി കോട്ട വീരാൻ കുട്ടി, ഓർഗനൈസിംങ്ങ് സെക്രട്ടറി ബഷീർ തൊട്ടിയൻ, അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട് , ജില്ലാ ഭാരവാഹികളായ പി. അബൂബക്കർ, സി.ടി. ജമാലുദ്ധീൻ, സാദിഖ് അലി ചിക്കോട്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.എ. ഗഫൂർ, മുസ്തഫ വളാഞ്ചേരി, കെ എച്ച് എസ് ടി യു പ്രതിനിധി കെ. സലാഹ്, കെ.എ.ടി.എഫ് പ്രതിനിധി പി.ഫൈസൽ ബാബു ഭാരവാഹികളായ ഷബീർ പൊന്നാനി, യൂനുസ് മയ്യേരി, പി. സാജിദ്, സുധീർ കൂട്ടായി, ഫൈസൽ കൊടുമുടി, എ.പി. സുബൈർ, നസീം തിരൂർ, സഫ് വാൻ മംഗലം, വി. ഹഫീസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.