കൽപ്പറ്റ: വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ ധനശേഖരണാർത്ഥം സാൻ്റോസ് ഫുട്ബോൾ ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിന്റെ സ്വാഗതസംഘം ഓഫീസ് അഡ്വ.ടി.സിദ്ധീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ 13 മുതൽ കൽപ്പറ്റ എസ് കെ എം ജെ ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
വയനാട് ചാരിറ്റബിൾ സൊസൈറ്റി മുഖ്യ രക്ഷാധികാരി സി കെ ഉസ്മാൻ ഹാജി മുഖ്യ പ്രഭാഷണം നടത്തി. കൽപ്പറ്റ നഗരസഭ കൗൺസിലർ ഡി രാജൻ, ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് തെന്നാനി ഹാരിസ്, ടി.ഇബ്രാഹിം, റഊഫ് , അമ്മദ് പ്രസംഗിച്ചു.
സ്വാഗതസംഘം ചെയർമാൻ പി പി ഷൈജൽ അധ്യക്ഷത വഹിച്ചു.
സൊസൈറ്റി സെക്രട്ടറി കെ വാസു സ്വാഗതം പറഞ്ഞു.