പാനൂരിലെ ക്വാറിക്കു നേരെ നടന്ന അക്രമത്തില്‍ കർശന നടപടി സ്വീകരിക്കണം: കെ.എം.സി. ഒ .എ

Kannur

കണ്ണൂർ – കരിങ്കൽ ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിന്റെ പേരിൽ പാനൂർ ഗ്രാനൈറ്റിനു നേരെ ഒരു വിഭാഗം സാമൂഹ്യദ്രോഹികൾ നടത്തിയ അക്രമത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്കേരള മൈനിംഗ് ആൻഡ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ
കെ.എം.സി . ഒ .എ സംസ്ഥാന പ്രസിഡണ്ട് എം .കെ ബാബു, കണ്ണൂർ ജില്ലാ പ്രസിഡണ്ട് , മമ്മദ് ഹാജി (എടയന്നൂർ) ജില്ലാ ജനറൽ സെക്രട്ടറി എസ്.എം.കെ മുഹമ്മദ് അലിഎന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

അനിവാര്യമായ ഘട്ടത്തിലാണ് കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കേണ്ടിവന്നത്. വ്യവസായ വകുപ്പിന്റെ വികലമായ നയമാണ് വിലവർദ്ധനയിലേക്ക് നയിച്ചത്.
ക്വാറിക്കെതിരെ സമരം ചെയ്യുന്നവർ വ്യവസായ വകുപ്പിനെതിരെയാണ് സമരം ചെയ്യേണ്ടതെന്നും ഭാരവാഹികൾ പറഞ്ഞു.

അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്പരാതി നൽകുമെന്നും അക്രമം തുടർന്നാൽ ജില്ലയിലെ ക്വാറിയും ,ക്രഷറും അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ഭാരവാഹികൾ പറഞ്ഞു.