നിർധനരായ കുട്ടികൾക്ക് പെരുന്നാൾ പുടവയൊരുക്കി മുജാഹിദ് വിദ്യാർത്ഥി പ്രസ്ഥാനം എം.എസ്.എം

Kozhikode

കോഴിക്കോട്: മുജാഹിദ് വിദ്യാർത്ഥി പ്രസ്ഥാനം എം.എസ്.എം വർഷം തോറും നിർധനരായ വിദ്യാർഥികൾക്കായി ഒരുക്കുന്ന പുതുവസ്ത്ര വിതരണം പ്രോജക്റ്റാണ് ‘പെരുന്നാൾ പുടവ’.

അവരുടെ ചുണ്ടിലും പുഞ്ചിരി വിരിയട്ടെ എന്ന തലക്കെട്ടിൽ അഗതികളും നിർധനരുമായ വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതി വഴി പെരുന്നാളിന് പുതുവസ്ത്രങ്ങൾ അണിയുന്നത്.

ഓരോ കുട്ടിക്കും സൗജന്യമായി അവരുടെ തൊട്ടടുത്തുള്ള വസ്ത്രാലയത്തിലെത്തി ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ തിരഞ്ഞെടുക്കാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 100 ഓളം വസ്ത്രലയങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

കാലങ്ങളായി പിന്തുടർന്ന് വരുന്ന ഈ ബൃഹത് പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ഉണ്ണീൻ കുട്ടി മൗലവി നിർവഹിച്ചു. എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ അധ്യക്ഷത വഹിച്ചു, ട്രഷറർ നവാസ് ഒറ്റപ്പാലം പെരുന്നാൾ പുടവ കൺവീനർ ജംഷീദ് ഇരിവേറ്റി എന്നിവർ പങ്കെടുത്തു.