പെരിക്കല്ലൂർ സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

Wayanad

പെരിക്കല്ലൂർ: ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ 2024 – 25 അധ്യയന വർഷത്തെ പഠന മികവുകളുടെ പ്രദർശനവും അവതരണവും ഒരുക്കി പഠനോത്സവം സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ ജോസ് നെല്ലേടം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി കെ വിനുരാജൻ മുഖ്യപ്രഭാഷണം നടത്തി. പുൽപ്പള്ളി എസ് എൻ കോളേജ് പ്രിൻസിപ്പാൾ ഡോ.കെ പി സാജു,പിടിഎ വൈസ് പ്രസിഡണ്ട് രാജേന്ദ്രൻ കെ എ, എം പി ടി എ പ്രസിഡണ്ട് ഗ്രേസി റെജി, എസ്എംസി ചെയർമാൻ അബ്ദുൽ റസാക്ക്, സീനിയർ അസിസ്റ്റൻറ് ഷാജി മാത്യു, ഇഷാ ആൻ ഷിബു, ഷാജോൺ പി ഷൈജു എന്നിവർ ആശംസ അർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി കെ ജി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി രതീഷ് സി വി നന്ദിയും പറഞ്ഞു. പരിപാടിയിൽ പ്രീ പ്രൈമറി,എൽ പി,യു പി,ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ വിവിധ പഠന മികവുകൾ അവതരിപ്പിച്ചു.