ലഹരിക്കെതിരെ പോരാടുക, ഫലസ്തീനുവേണ്ടി പ്രാര്‍ത്ഥിക്കുക: ഷെമീർ ഫലാഹി

Alappuzha

ആലപ്പുഴ: നാടിനെ നശിപ്പിക്കുന്ന ലഹരി വ്യാപനത്തിന് എതിരെ പോരാടണമെന്നും യുദ്ധക്കെടുതികള്‍ക്കിരയാകുന്ന ഫലസ്തീന്‍ ജനതക്കായി പ്രാര്‍ത്ഥിക്കണമെന്നും ഷെമീർ ഫലാഹി. കെ എൻ എം മർക്കസു ദ്ദഅവ ആലപ്പുഴ മണ്ഡലം കമ്മിറ്റി നടത്തിയ ഈദ്‌ ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് ശേഷം നടന്ന ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിൽ ദിനം തോറും വർധിച്ചു വരുന്ന കൊലപാതകം, അക്രമങ്ങൾ എന്നിവയ്ക്ക് പിന്നിലെ പ്രധാന കാരണം ലഹരിയാണ്. ഈ വിപത്തിനെതിരെ ഐക്യത്തോടെയുള്ള പോരാട്ടം അനിവാര്യമാണ്.

ഫലസ്തീൻ ജനത ഇന്ന് അനുഭവിക്കുന്ന കഷ്ടതകൾ ഓർക്കുകയും അവരുടെ മോചനത്തിനും സുരക്ഷക്കും വേണ്ടി പ്രാർത്ഥിക്കുകയും വേണം. നമ്മൾക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് നാം നന്ദി പ്രകാശിപ്പിക്കണമെന്നും ഈദ് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ഐ എസ് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ഷമീർ ഫലാഹി ചൊല്ലി കൊടുത്തു.