കെ.എസ്.എസ്.പി.എ ധർണ നടത്തി

Thiruvananthapuram

തിരുവനന്തപുരം: പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക , കുടിശിഖ ക്ഷാമാശ്വാസം അനുവദിക്കുക , മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക , മുൻകാല പ്രാബല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.എസ്.എസ്.പി.എ നെയ്യാറ്റിൻകര ട്രഷറിക്ക് മുൻപിൽ ധർണ നടത്തി . ധർണ്ണ കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പരമേശ്വരൻ നായർ , ജില്ലാ വൈസ് പ്രസിഡൻ്റ് വിജയകുമാർ നിയോജക മണ്ഡലം സെക്രട്ടറി സുനിൽ കുമാർ ,നേതാക്കളായ മനോമോഹനൻ , ഉദയകുമാർ , പെരുമാൾ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.