നമ്മളൊന്ന് – സ്നേഹ സദസ്സ് ശ്രദ്ധേയമായി

Kozhikode

കോഴിക്കോട് : ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ “നമ്മളൊന്ന്” എന്ന പേരിൽ സംഘടിപ്പിച്ച പെരുന്നാൾ സ്നേഹ സദസ്സ് ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നമ്മളെന്നും ഒന്നാണെന്നും ഇനിയുമങ്ങനെത്തന്നെ ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖാസി ഫൗണ്ടേഷൻ സ്നേഹ പത്രിക മേയർ ഡോ. ബീനാ ഫിലിപ് അഹമദ് ദേവർ കോവിൽ എം എൽ എക്ക് നൽകി പ്രകാശനം ചെയ്തു,

പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ ഈദ് സന്ദേശം നൽകി. സാമൂതിരിയും ഖാസിമാരും തമ്മിലുണ്ടായിരുന്ന ഊഷ്മള ബന്ധം ഹിന്ദു മുസ്ലിം സൗഹൃദത്തിൻ്റെ മധുരിക്കുന്ന ഓർമ്മകളാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വാമി സന്ദീപാനന്ദ ഗിരി, ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ, ആക്ടിംഗ് ഖാസി സഫീർ സഖാഫി, കവി പി.കെ ഗോപി , ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ ഹുസൈൻ രണ്ടത്താണി, എം കെ അഹമ്മദ് , ജലീൽ എടവലത്ത് എന്നിവർ പ്രസംഗിച്ചു.

ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ കുഞ്ഞാലി ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടരി എം വി റംസി ഇസ്മായിൽ സ്വാഗതവും ട്രഷറർ കെ.വി ഇസ്ഹാഖ് നന്ദിയും പറഞ്ഞു.