സാജീനോം ഗ്ലോബല്‍ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ചു

Thiruvananthapuram

തിരുവനന്തപുരം: പ്രമുഖ മോളിക്യുളാര്‍ ഡയഗ്‌നോസ്റ്റിക് സ്ഥാപനമായ സാജീനോം ഗ്ലോബല്‍ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന് തുടക്കം കുറിച്ചു. ജനിതക ശാസ്ത്രം, ആരോഗ്യം എന്നിവ സംബന്ധിച്ച അറിവുകള്‍ ജനങ്ങളില്‍ എത്തിക്കുക, ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാനുള്ള നൂതന രോഗനിര്‍ണയ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായ ഡിജിറ്റല്‍ ക്യാമ്പയിന്റെ ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐഎഎസ് നിര്‍വ്വഹിച്ചു. മോളിക്യുളാര്‍ ഡയഗ്‌നോസ്റ്റിക്, ഗവേഷണം, അക്കാദമിക് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാജീനോം ഗ്ലോബലിന്റെ പേട്ടയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, സാജീനോം ചെയര്‍മാന്‍ ഡോ. എം. അയ്യപ്പന്‍, ചീഫ് അഡ്വാന്‍സ്‌മെന്റ് ഓഫീസര്‍ രശ്മി മാക്‌സിം, ഡോ. അനുപമ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.സി എഫ് ഒ ദാമോദരന്‍ നമ്പൂതിരി, ഡോ. ആര്‍ സി ശ്രീകുമാര്‍, ഡോ.ദിനേശ് റോയി തുടങ്ങിയവര്‍ പങ്കെടുത്തു.