കോഴിക്കോട്: ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻസ് ആഭിമുഖ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മൂല്യ നിർണ്ണയ ക്യാമ്പിൽ പ്രതിഷേധ സംഗമം നടത്തി.
ഹൈസ്കൂൾ – ഹയർ സെക്കണ്ടറി ഏകീകരണ നടപടികൾ അവസാനിപ്പിക്കുക, ഹയർ സെക്കണ്ടറി പരീക്ഷകളുടെയും മൂല്യ നിർണ്ണയത്തിൻ്റെയും വേതനം വർധിപ്പിക്കുക, ഹയർ സെക്കണ്ടറി ക്ലാസുകളിലെ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 ആക്കുക, തസ്തികകൾ വെട്ടിച്ചുരുക്കി അധ്യാപകരെ അശാസ്ത്രീയമായി ട്രാൻസ്ഫർ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധിച്ചത്.
പ്രതിഷേധ സംഗമത്തിന് പി.അഷ്റഫലി , വി.സി അസ്ഹർ അബ്ദുല്ല, മുഹമ്മദ് ഗഫൂർ, മുഹമ്മദ് ഷഹിൻ, ടി.ടി മുഹമ്മദ് അബ്ദുൽ ഹകീം, ഷഫീഖ്, വി.ഷാനവാസ് എന്നിവർ നേതൃത്വം നൽകി.
