കോഴിക്കോട്: ഓര്‍ക്കാട്ടേരി സ്വദേശി ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍തൃസഹോദരിയെ റിമാന്റ് ചെയ്തു. ഓര്‍ക്കാട്ടേരി കല്ലേരി വീട്ടില്‍ ഹഫ്‌സയാണ് അറസ്റ്റിലായത്. മരിച്ച ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബിന്റെ സഹോദരിയാണ് ഹഫ്‌സ. ഹബീബിന്റെയും ഹഫ്‌സയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഹഫ്‌സ ഡിവൈഎസ്പി ആര്‍ ഹരിപ്രസാദ് മുന്‍പാകെ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് എടച്ചേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഹബീബിന്റെ മാതാവ് നബീസ, അമ്മാവന്‍ ഹനീഫ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഹബീബ് നിലവില്‍ ഒളിവിലാണ്. കേസില്‍ ഹബീബിന്റെ പിതാവ് മുഹമ്മദ് ഹാജിക്ക് പ്രായം പരിഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.