സുഗന്ധഗിരി: സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻറ് റിസേർച്ച് സെൻ്റർ വയനാട് ക്യൂര്യോ സിറ്റി സെൻററിൻ്റെ നാലാമത് സമ്മർക്യാമ്പ് സുഗന്ധഗിരി ഗവ. യു. പി. സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്തംഗം എൻ.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യമാണ് മുഖ്യവിഷയം.

ആ റ്, ഏഴ്, എട്ട് ക്ളാസുകളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത് ജൈവവൈവിധ്യ സംരക്ഷണം ജീവസംരക്ഷണ പ്രവർത്തനമാണെന്ന് ബോധ്യപ്പെടുത്തുക. നിരീക്ഷണശേഷിയും വിശകലന ശേഷിയും കുട്ടികളിൽ വളർത്തുന്നത്തിനുള്ള ജൈവവൈവിധ്യ പഠനവും ,പ്രകൃതി പഠ ന യാത്രയും നടത്തുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ കാലാവസ്ഥ വ്യതിയാനം ജൈവ വൈവിധ്യത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ എന്ന വിഷയത്തിൽ ഡോ.അനിൽ സക്കറിയ (റിട്ട. ഡയറക്ടർ എ.ടി.എം.എ.) കുട്ടികളുമായി സംവദിച്ചു. പശ്ചിമഘട്ട മലനിരകളിലെ സസ്യജാലമാണ് കേരളത്തിന് കൂടുതൽ മഴ ലഭ്യമാക്കുന്നതും കേരളത്തെ ജലസമൃദ്ധമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോംബെ ഐ.ഐ.ടി പ്രൊഫസർ കെ.സുധാകർ ക്യാമ്പിൻ്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ,ജോസഫ് ജോൺ (സയിൻ്റിസ്റ്റ് -എം.എസ്.എസ് ആർ.എഫ്) സബീല ബീഗം (കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്) മാത്യൂസ് എ.സി (നാടൻ പാട്ട് കലാകാരൻ ) മുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ബയോ ഡൈവേഴ്സിറ്റിയുമായി ബന്ധപ്പെട്ട വിവിധ ക്ളാസുകളും പക്ഷി നിരീക്ഷണം, ഫോറസ്റ്റ് സന്ദർശനം, സ്കിറ്റ് അവതരണം ജൈവ വൈവിധ്യ പാർക്ക് പരിചയപ്പെടൽ ,ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ, വാനനിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

ഉദ്ഘോടന സമ്മേളനത്തിൽ പ്രൊഫ.കെ.ബാലഗോപാലൻ (ചെയർമാൻ സ്റ്റെർക്ക്) അദ്ധ്യക്ഷം വഹിച്ചു. സുഗന്ധഗിരി – സ്കൂൾ ഹെഡ്മാസ്റ്റർ ടി.കെ.അബാസ് സ്വാഗതവും എം.എം.ടോമി (സി.ഇ.ഒ.സ്‌റ്റെർക്ക്) നന്ദിയും പറഞ്ഞു.