ജനാധിപത്യത്തിന്‍റെ ശ്രീകോവിലില്‍ സ്ഥാപിച്ചത് മതാധിപത്യത്തിന്‍റെ ചെങ്കോല്‍: എസ് ഡി പി ഐ

Wayanad

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ മന്ത്രോച്ചാരണങ്ങളോടെ കാഷായ വസ്ത്രധാരികളായ പൂജാരികള്‍ ചെങ്കോല്‍ സ്ഥാപിച്ചതും രാഷ്ട്രപതി ഭ്രൗപതി മുര്‍മുവിനെ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങുകകളില്‍ നിന്നും മാറ്റി നിര്‍ത്തിയതും തീവ്രഹിന്ദുത്വ രാഷ്ട്രം സ്ഥാപിച്ചെടുക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും രാഷ്ട്രത്തിന് മതമില്ലെന്ന് പ്രഖ്യാപിച്ച ഭരണഘടനയെ അസ്ഥിരപ്പെടുത്തി മതാധിഷ്ഠിത ഭരണ സംവിധാനത്തിലേക്കാണ് ഫാഷിസ്റ്റുകള്‍ രാജ്യത്തെ വഴിനടത്തുന്നതെന്നും എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.കല്പറ്റയില്‍ ജില്ലാ പ്രതിനിധിസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.ഡി, എന്‍.ഐ.എ ഏന്‍ജസികളെ ഉപയോഗിച്ച് പൗരന്മാരെ വേട്ടയാടുകയും രാഷ്ട്രീയ മനുഷ്യാവകാശ മുന്നേറ്റങ്ങളെ ഭയപ്പെടുത്തി നിര്‍ത്തുകയുമാണ് ഭരണകൂടം ചെയ്യുന്നത്. ജീവത്യാഗം ചെയ്തും ഭരണഘടനയും ഭരണജുഡീഷ്യറി സംവിധാനങ്ങളും സംരക്ഷിക്കുമെന്ന് പ്രതിനിധികള്‍ ദൃഢപ്രതിജ്ഞ ചെയ്തു. കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കാര്‍ഷീകം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ പ്രമേയം പാസ്സാക്കുകയും സര്‍ക്കാറിനോട് അടിയന്തിര നടപടികള്‍ ആവശ്യപ്പെടുകയും ചെയ്തു.

ജില്ലാ പ്രസിഡന്റ് അഡ്വ: കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.ജമീല, സി.ആര്‍ സിയാദ്, സംസ്ഥാന സമിതിയംഗങ്ങളായ മുസ്ഥഫ പാലേരി, ടി.നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹംസ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഇ. ഉസ്മാന്‍ സ്വാഗതവും മഹറൂഫ് അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.