കല്പറ്റ: മോറികാപ്പ് ഗ്രൂപ്പിന്റെ കീഴിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന നിഷ്ക ജ്വല്ലറി , കോപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി മുണ്ടകൈ – ചൂരൽ മല ദുരന്തത്തിൽ വീട് നഷ്ടമായവർക്ക് ഭവന നിർമാണത്തിന് കെ എൻ എം പുനരധിവാസ പദ്ധതിയിലേക്ക് പത്തു ലക്ഷം രൂപ സംഭാവന നൽകി. കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി സംഭാവന സ്വീകരിച്ചു. കെ എൻ എം ദുരന്തത്തിലെ ഇരകൾക്ക് വേണ്ടി നിർമ്മിക്കുന്ന ഭവന സമുച്ചയ പദ്ധതിയിലേക്കാണ് സംഭാവനയെന്ന് മോറികാപ്പ് ഗ്രൂപ്പ് അറിയിച്ചു.
പിണങ്ങോട് മോറികാപ്പ് റിസോർട്ടിൽ നടന്ന ചടങ്ങിൽ കെ എൻ എം സംസ്ഥാന ജനറൽ സെക്രട്ടറി പി പി ഉണ്ണീൻ കുട്ടി മൗലവി, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, വൈസ് പ്രസിഡണ്ട് പ്രൊഫ എൻ വി അബ്ദുറഹ്‌മാൻ, സംസ്ഥാന സെക്രട്ടറി ഡോ എ ഐ അബ്ദുൽ മജീദ് സ്വലാഹി,കെ എൻ എം ജില്ലാ പ്രസിഡന്റ് കെ പി യുസുഫ് ഹാജി, സെക്രട്ടറി സയ്യിദ് അലി സ്വലാഹി,സി കെ ഉമർ, കെ എം കെ ദേവർശോല, നജീബ് കാരാടൻ ,സി കെ അബ്ദുൽ അസീസ്, റോഷൻ ഫവാസ് സി കെ, ഇബ്രാഹിം പുനത്തിൽ എന്നിവർ പ്രസംഗിച്ചു