ഇഫ്താർ സംഗമം നടത്തി

Wayanad

കൽപ്പറ്റ: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മറ്റി ഇഫ്താർ സംഗമം നടത്തി. സംഗമത്തിൽ വിവിധ സാമൂഹിക സാംസ്കാരീക സംഘടനാ പ്രതിനിധികളും മാധ്യമ പ്രവർത്തകരും പങ്കെടുത്തു.

സംസ്ഥാന വൈ: പ്രസിഡൻ്റ് അബ്ദുൽ ഹമീദ് മാസ്റ്റർ സംഗമം ഉൽഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ, സെക്രട്ടറിമാരായ മുസ്ഥഫ പാലേരി, ജമീല വയനാട് സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് അഡ്വക്കറ്റ് അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ഹംസ സ്വാഗതവും ട്രഷറർ മഹറൂഫ് അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.