തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള ആജീവനാന്ത പഠനസ്‌ഥാപനമായ സ്കോൾ -കേരള കൗമാരക്കാർക്കായി സംഘടിപ്പിച്ച നാലു ദിവസത്തെ ഉല്ലാസം വേനലവധി ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം കവിയും മലയാളംമിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു.
സ്കോൾ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം അധ്യക്ഷനായി. ഡയറക്ടർ ഹാൻ്റ ഡി. ആർ., അഞ്ജന എം.എസ്, ഷെറിൻ എസ് എന്നിവർ സംസാരിച്ചു. സമാപന ദിവസം കരിയർ ഗൈഡൻസുമായി ബന്ധപ്പെട്ട് എ. ഷിഹാബ് ക്ലാസ്സെടുത്തു. തുടർന്ന് കല്ലടിമുഖം സായാഹ്നം വൃദ്ധസദനം സന്ദർശിച്ച് അന്തേവാസികളുമായി വിദ്യാർത്ഥികൾ സംവദിച്ചു. അന്തേവാസികൾക്കായി വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. നാലു ദിവസത്തെ ക്യാമ്പിൽ എന്നിവയിൽ പരിശീലനവും ലഹരിവിരുദ്ധ ബോധവൽക്കരണം, സ്ട്രെസ് മാനേജ്മെൻറ്, കരിയർ ഗൈഡൻസ് ലഹരിവിരുദ്ധ ബോധവൽക്കരണം, സ്ട്രെസ് മാനേജ്മെൻറ്, കരിയർ ഗൈഡൻസ് എന്നീ ക്ലാസുകളും നടന്നു.