കോഴിക്കോട്: മുസ്ലിം സംഘടനകളെ തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുസ്ലിം സംഘടനകള്‍ ചട്ടുകമാവരുതെന്ന് കെ എന്‍ എം മര്‍കസുദഅവ സംസ്ഥാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഹിന്ദു മുസ്ലിം സമുദായങ്ങള്‍ക്കിടയിലുള്ള ഭിന്നതകള്‍ പരിഹരിക്കാനാണ് ആര്‍ എസ് എസ്സുമായി ചര്‍ച്ചക്ക് പോയതെന്ന ന്യായീകരണം അംഗീകരിക്കാവതല്ല. ഐ എസ് ഐ എസ് മുസ്ലിംകളെ പ്രതിനിധികരിക്കാത്തത് പോലെ ആര്‍ എസ് എസ് ഹൈന്ദവ സമൂഹത്തെയും പ്രതിനിധീകരിക്കുന്നില്ലെന്നിരിക്കെ അത്തരമൊരു ചര്‍ച്ച ഹൈന്ദവ സമൂഹത്തെ അപമാനിക്കലാണ്.
ഇന്ത്യന്‍ മുസ്ലിംകളും സമൂഹവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ആര്‍ എസ് എസ്സിന് മുമ്പില്‍ അവതരിപ്പിക്കുന്നതിന് മുസ്ലിം സംഘടനകള്‍ കൂട്ടായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ എസ് എസ്സുമായി ചര്‍ച്ചക്ക് പോയതെന്ന ജമാഅത്തെ ഇസ്ലാമി വാദം അടിസ്ഥാനരഹിതമാണ്.
ഇന്ത്യന്‍ മുസ്ലിംകളുടെ പാര്‍ലിമെന്ററി പ്രാതിനിധ്യമായ മുസ്ലിം ലീഗോ, മുസ്ലിംകളുടെ പൊതുവേദിയായ ആള്‍ ഇന്ത്യ മുസ്ലിം പഴ്‌സണല്‍ ലോബോര്‍ഡോ ഉത്തരവാദപ്പെട്ട മുസ്ലിം സംഘടനകളോ അറിയാത്ത ഒരുതീരുമാനം സമുദായത്തിന്റെ പേരില്‍ അവകാശപ്പെടുന്നത് ഒട്ടും നീതിയല്ലെന്നും യോഗം വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ പി സകരിയ്യ, ഡോ. അനസ് കടലുണ്ടി, ഡോ. ജാബിര്‍ അമാനി, അബ്ദുല്ലതീഫ് കരുമ്പുലാക്കല്‍, എം എം ബഷീര്‍ മദനി, ബി പി എ ഗഫൂര്‍, സി മമ്മു കോട്ടക്കല്‍, കെ എം ഹമീദലി ചാലിയം, പി പി ഖാലിദ്, കെ പി അബ്ദു റഹ്മാന്‍ സുല്ലമി, കെ എം കുഞ്ഞമ്മദ് മദനി, എം കെ മൂസ മാസ്റ്റര്‍, എഞ്ചി. സൈദലവി, കെ പി അബ്ദുറഹ്മാന്‍, പി അബ്ദുല്‍ അലി മദനി, അലി മദനി മൊറയൂര്‍, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, പി അബ്ദുസ്സലാം പുത്തൂര്‍, ആദില്‍ നസീഫ് മങ്കട, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.
Hi there! Do you know if they make any plugins to help with
SEO? I’m trying to get my blog to rank for some targeted keywords
but I’m not seeing very good gains. If you know of any please share.
Thanks! I saw similar art here: Warm blankets
Good day! Do you know if they make any plugins to help with SEO?
I’m trying to get my site to rank for some targeted keywords
but I’m not seeing very good gains. If you know of any please
share. Cheers! I saw similar text here: Your destiny