മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കണം: ഐ ആർ എം യൂ

Kozhikode

ഫറോക്ക്: പത്ര, ദൃശ്യമാധ്യമ ഓൺ ലൈൻ മേഖലയിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാറുകൾ തയ്യാറാവണമെന്ന് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് യൂണിയൻ (ഐ ആർ എം യൂ) ഫറോക്ക് മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു.

ഐ ആർ എം യൂ കോഴിക്കോട് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ രംഗത്തിറങ്ങുവാനും മെയ്‌ രണ്ട്, മൂന്ന് തിയ്യതികളിൽ അകലാപുഴ വെച്ച് നടക്കുന്ന സമ്മേളനത്തിൽ ഫറോക്ക് മേഖലയിൽ നിന്നും മുഴുവൻ പേരെയും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കമലേഷ് കടലുണ്ടി അധ്യക്ഷനായി.സിദ്ധിഖ് വൈദ്യരങ്ങാടി, പ്രമോദ് പല്ലവി, ജംഷിദ് മേലത്ത്, പി പി ഹാരിസ്,തൗഫീഖ്,സംസാരിച്ചു. മേഖലഭാരവാഹികളായി പി പി ഹാരിസ് പ്രസിഡന്റ്, സിദ്ധിഖ് വൈദ്യരങ്ങാടി വൈസ് പ്രസിഡന്റ്, ജംഷിദ് മേലത്ത് ജനറൽ സെക്രട്ടറി, ജംഷിദ് അമ്പലപ്പുറം ജോയിന്റ് സെക്രട്ടറി, പ്രമോദ് പല്ലവി ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.