ഗാന്ധിജിയുടെ പാതയില്‍ മംഗലാടും കൈകോര്‍ത്തു

Kozhikode

ആയഞ്ചേരി: ഗാന്ധി ജയന്തി ദിനത്തില്‍ മംഗലാട് 13-ാം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തി. പാതയോരങ്ങള്‍ പ്ലാസ്റ്റിക്ക് മാലിന്യമുക്തമാക്കുക എന്ന വലിയ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി മുഴുവന്‍ ജനങ്ങളും കൈകോര്‍ക്കേണ്ടിയിരിക്കുന്നു. കടകളില്‍ നിന്നും വാങ്ങുന്ന പേക്കറ്റ് ഭക്ഷണങ്ങള്‍ പരമാവധി ഉപേക്ഷിക്കുകയോ ഉപയോഗിക്കുയാണെങ്കില്‍ വലിച്ചെറിയാതെ പുനചക്രമണ യൂണിറ്റിന് നല്‍കാനും തയ്യാറാവണം. വലിച്ചെറിയുന്നതെന്തും മാലിന്യമല്ലെന്നും അതിനെ സമീപിക്കുന്ന അറിവില്ലായ്മ കൊണ്ടാണ് അത് മാലിന്യമായിത്തീരുന്നതെന്നും വാര്‍ഡ് മെമ്പര്‍ അഭിപ്രായപ്പെട്ടു.

പനയുള്ളതില്‍ അമ്മത് ഹാജി, ആശാ വര്‍ക്കര്‍ റീന, മാലതി ഒന്തമ്മല്‍, മോളി പട്ടേരിക്കുനി, സതി തയ്യില്‍, ദീപ തിയ്യര്‍കുന്നത്ത്, ഗീത ഐശ്വര്യ, ഷിംന കുന്നില്‍, ഷൈനി വെള്ളോടത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളും അണി നിരന്നു.