പടിഞ്ഞാറത്തറ: വരാമ്പറ്റ റോഡിന്റെ നവീകരണത്തിൽ പടിഞ്ഞാറത്തറ ഭാഗത്ത് ഓവുചാലും നടപ്പാതയും നിർമ്മിക്കാൻ സ്ഥലം ലഭ്യമല്ലെന്ന ഉദ്യോഗസ്ഥരുടെ വാദം റോഡിലേക്ക് കയ്യേറ്റം നടത്തിയ കച്ചവട സ്ഥാപനങ്ങൾക്ക് പരിരക്ഷ നല്കാനാണന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു. വികസന പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാക്കുകയും പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്ന നിലപാട് തിരുത്തണം. എം പി ഫണ്ടില്‍ നിന്നും 75 കോടി മുടക്കിയുള്ള പ്രവർത്തിയിൽ പ്രധാന ഭാഗത്തെ അവഗണിച്ചത് തെറ്റാണന്നും ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു. ഇതിനെതിരെ തെളിവുകൾ നിരത്തി കേന്ദ്ര ഗതാഗത മന്ത്രിക്ക് പരാതി നല്കുമെന്നും ജോമോൻ വയനാട് പറഞ്ഞു.
