പെരിക്കല്ലൂർ: നഴ്സിംഗ് പഠനത്തിൽ മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഒമ്പതാം റാങ്കോടുകൂടി ഉന്നത വിജയം കരസ്ഥമാക്കിയ പി ഹരികൃഷ്ണനെ പൗര സമിതി എക്സിക്യൂട്ടീവ് അംഗം കിഷോർ ലൂയിസ് മൊമെന്റോ നൽകി അനുമോദിച്ചു. പെരിക്കല്ലൂർ ഇളങ്ങല്ലൂർ വടക്കേതിൽ പ്രസന്നൻ മോളി ദമ്പതികളുടെ മകനാണ് ഹരികൃഷ്ണ പി നായർ. പൗരസമിതി അംഗങ്ങളായ ഡാമിൻ ജോസഫ്, ഗിരീഷ് കുമാർ ജി ജി, സന്തോഷ് എ ജെ, അബ്ദുൽ റസാഖ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
