ഡോ. ബി. ആർ. അംബേദ്കർ തുടങ്ങി വെച്ച പോരാട്ടങ്ങൾ തുടരണം: കെ. കെ.ഏബ്രഹാം

Wayanad

പുല്‍പ്പള്ളി: ഹിന്ദുത്വ വൽ ക്കരണവും,സ്വകാര്യ വൽക്കരണവും നിർബാധം തുടരുമ്പോൾ മനുവാദി നിയമങ്ങളെ ശക്തമായി ചെറുത്തു തോൽപ്പിക്കാൻ കൂടുതൽ ഐക്യത്തോടെ മുന്നോട്ട് വരണമെന്നും, ഭരണ ഘടന നൽകിയ പരിരക്ഷ സംരക്ഷി ക്കേണ്ടത് എല്ലാ പൗരൻമാരുടെയും കടമ യാണെന്നും സാമൂഹ്യ സ്വാതന്ത്ര്യ തിനും ,പൗരാവ കാശത്തിനും വേണ്ടിയുള്ള പോരാട്ടം നിർബാധം തുടരണമെന്നും കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ . കെ ഏബ്രഹാം ചൂണ്ടിക്കാട്ടി. ആദി വാസികളുടെ സംസ്കാരവും , ആചാരങ്ങളും പരിഗണിക്കാതെ ഒരു സമൂഹത്തെ പോക്സോ നിയമത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഈ കാര്യത്തിൽ പൊതു സമൂഹം കൂടി ഐക്യപെട്ട് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഡോ ബി ആർ അംബേദ്ക്കറുടെ ജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി ലോക വിജ്ഞാന ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നാഷണൽ യൂത്ത് കൗൺസിൽ ,അയ്യൻകാളി ട്രസ്റ്റിൻ്റെ സഹകരണത്തോടെ കൽപറ്റ യിൽ സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ ഡോ . എ.സനൽകുമാർ അധ്യക്ഷത വഹിച്ചു. ദേശീയ ജന വേദി പ്രസിഡൻ്റ് അംബേദ്കർ അനുസ്മരണം നടത്തി.ചടങ്ങിൽ ശ്രീജി ജോസഫ്, വൈ.രഞ്ജിത്ത്,