ഗുരുദേവ സർവ്വീസ് സൊസൈറ്റിയുടെ ലോഗോ പ്രകാശനം അരു വിപ്പുറം മഠാധിപതി ബ്രഹ്മശ്രീ സാന്ദ്രാനന്ദ സ്വാമികൾ നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ആർ.സി. രാജീവ് ലോഗോ ഏറ്റുവാങ്ങി.
ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ് സമ്പത്ത്, സംസ്ഥാന ട്രഷറർ കെ സതീഷ്കുമാർ, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ മാന്നാനം സുരേഷ്, പ്രദീപ് എക്കിത്തറ, പി സുധീർ, സംസ്ഥാന സെക്രട്ടറിമാരായ ശ്രീജ ഒ. വി, ആർ. റീജ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സംഘടനയുടെ മുഖ്യരക്ഷാധികാരിമാർ ഡോ രാജീവ് മേനോനും, ഡോക്ടർ കെ കെ മനോജനുമാണ്
23.04.2025 രാവിലെ 7.30ന് ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ ശിവപ്രതിഷ്‌ഠ നടത്തിയ അരു വിപ്പുറത്തുനിന്നുമാണ് തുടക്കം കുറിക്കുവാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടു ള്ളത്. സാധാരണ ജനങ്ങൾക്ക് ഗുരുവിനെ കുറിച്ച് കുടുതൽ അറിയുന്ന തിനും ഗുരുദേവ പഠനം, ഗുരുദർശനം തുടങ്ങിയ കാര്യങ്ങൾ എല്ലായിടത്തും എത്തിക്കുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്. മറ്റേതെങ്കിലും സംഘ ടനകളുമായി മത്സരത്തിനുള്ളതല്ല ഗുരുദേവ സർവ്വീസ് സൊസൈറ്റി. ഇതോ ടൊപ്പം തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ അർഹത പ്പെട്ട ആളുകളിലേയ്ക്ക് എത്തിക്കുവാനും ആളുകളെ അവ ബോധ്യപ്പെടു ത്തുവാനും വേണ്ടിയുള്ള സെമിനാറുകൾ സംഘടിപ്പിക്കുക, പദ്ധതികൾ നേടിയെടുക്കാൻ അവരെ പ്രാപ്‌തരാക്കുക, ഡീ-അഡിക്ഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുക, മദ്യത്തിനും മയക്കുമരുന്നിനും എതിരായുള്ള പോരാട്ടം ശക്തമാക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ് സജ്ജമാക്കു ന്നത്. കേരളത്തിലാകമാനമുള്ള ആൾക്കാരെ കോർത്തിണക്കിക്കൊണ്ടുള്ള പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്. ഗുരു അരുളിചെയ്ത് ഗുരുവിൻ്റെ അഷ്ട ലക്ഷ്യങ്ങൾ കൂടുതൽ ജനങ്ങളിലെത്തിക്കുവാനും അതിൻ്റെ ഭാഗമായി ജീവി തവിജയം ജനങ്ങൾ കൈവരിക്കുന്നതിനുള്ള പദ്ധതികളാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്