ഐ.എസ്.എം യൂത്ത് വൈബ് 25 ന് താമരശ്ശേരിയിൽ

Kozhikode

താമരശ്ശേരി: “നാശമാണ് ലഹരി; അടുക്കരുത് അടുപ്പിക്കരുത്” എന്ന പ്രമേയത്തിലുള്ള കാമ്പയ് നിന്റെ ഭാഗമായി ഐ.എസ് എം സംസ്ഥാന തല യൂത്ത് വൈബ് ഏപ്രിൽ 25 (വെള്ളി) വൈകു:4.30 മുതൽ താമരശ്ശേരിയിൽ നടക്കും. വർദ്ധിച്ചു വരുന്ന ലഹരിയുടെയും അരാജകത്വപ്രവണതകളുടെ യും വ്യാപനത്തിനെതിരെ കൗമാര യൗവ്വനത്തെ ബോധവൽക്കരിക്കുകയും സജ്ജമാക്കുകയുമാണ് കാമ്പയ്നിന്റെലക്ഷ്യം. പെരുന്നാൾ സുദിനത്തിലാണ് ശാഖാ തലങ്ങളിൽ വ്യത്യസ്ത പരിപാടികളോടെ ലഹരി വിരുദ്ധ കാമ്പയ് നിന് തുടക്കം കുറിച്ചത്. നാട്ടു കൂട്ടം, സന്ദേശ യാത്ര,എക്സിബിഷൻ, പോസ്റ്റർ പ്രദർശനം, പെൻഫ്ലുവൻസ് വിചിന്തനം മീറ്റ്, കിക്കോഫ് തുടങ്ങിയ പരിപാടികൾ നടന്നുവരുന്നു.

യൂത്ത് വൈബ് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. കെ.എൻ.എം വൈസ് പ്രസിഡണ്ട്ഡോ: ഹുസൈൻ മടവൂർ , പി.ടി.എ റഹീം എം.എൽ.എ , ന നജീബ് കാന്തപുരം എം.എൽ.എ, സ്വാമി നരസിംഹാനന്ദ, ഫാദർ മാർ റെമിജിയോസ് , റിജിൽ മാക്കുറ്റി, അഡ്വ: പി ഗവാസ്, ദീപു തിരുവമ്പാടി, വി.എം ഉമർ മാസ്റ്റർ, എ.അരവിന്ദൻ ,ഐ.എസ്.എം ജന: സെക്രട്ടറി ശുക്കൂർ സ്വലാഹി, മുസ്വ് തഫാ തൻവീർ,ജലീൽ മാമാങ്കര എന്നിവർ പ്രസംഗിക്കും.

വാർത്താ സമ്മേളത്തിൽ സ്വാഗത സംഘംചെയർമാൻ ഷാജി മണ്ണിൽ കടവ്, ഐ.എസ്.എം വൈസ് പ്രസിഡണ്ട് ഷാജി മണ്ണിൽ കടവ്, കെ.എൻ.എം സംസ്ഥാന കൗൺസിലർഅശ്റഫ് കോളിക്കൽ സംബന്ധിച്ചു.