മേപ്പാടി: മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്‍റായി ആര്‍ ഉണ്ണി കൃഷ്ണനെ തെരഞ്ഞെടുത്തു. യു ഡി എഫ് ധാരണ പ്രകാരം നിലവിലെ പ്രസിഡന്‍റ് രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറികൂടിയായ ഉണ്ണി കൃഷ്ണനെ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.
