കോഴിക്കോട് : ഗുരുകുലം ആർട്ട് ഗ്യാലറിയും കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയും ചേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പിന്തുണയോടെ എം.ടി.കൃതികളുടെ വായനമത്സരം സംഘടിപ്പിച്ചു. വായിക്കാനുള്ള പുസ്തകങ്ങൾ കൈമാറി പ്രശസ്ത കവി പി.കെ.ഗോപി വായന മത്സരം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുരേഷ് ബാബു, സംസ്കാര സാഹിതി ജില്ലാ സെക്രട്ടറി മോഹനൻ പുതിയോട്ടിൽ, ദർശനം ഗ്രന്ഥശാല ബാലവേദി മെൻ്റർ പി.തങ്കം എന്നിവർ ആശംസ നേർന്നു.
എം.ടി. കൈയൊപ്പു ചാർത്തിയ ദർശനം ശേഖരത്തിലെ 30 പുസ്തകങ്ങളുടെ പ്രദർശനവും കുട്ടികളിൽ എം.ടി.യുടെ ഓർമ്മ പുതുക്കാൻ സഹായിച്ചു. ഗുരുകുലം ആർട്ട് ഗ്യാലറി ഡയറക്ടർ ഗുരുകുലം ബാബു സ്വാഗതം പറഞ്ഞു. ദർശനം രക്ഷാധികാരി എം.എ.ജോൺസൺ അധ്യക്ഷനായി. കവിയും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജീവ് പെരുമൺപുറ, എഴുത്തുകാരൻ ബാലചന്ദ്രൻ പുതുക്കുടി, മുൻ ബി.പി.ഒ. ഉണ്ണികൃഷ്ണൻ എൻ.ഡി., എന്നിവർ വിധികർത്താക്കൾ ആയിരുന്നു. താഴെപ്പറയുന്ന കുട്ടികൾ വിജയികളായി.ചേളന്നൂർ എ.യു.പി സ്കൂളിലെ യു.ശിവസാന്ദ്ര,സെൻ്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിലെ ദേവനന്ദൻ, പ്രോവിഡൻസ് ഗേൾസ് ഹൈസ്കൂളിലെ അഗത. എ , ആരാധ്യ. എം , മീഞ്ചന്ത ജി.വി. എച്ച്.എസ്.എസ്. ലെ പാർവണ. വി സമ്മാനിതരായി. ഏപ്രിൽ 4 ന് എം. ടി. യുടെ വേർപാടിൻ്റെ നൂറാം നാൾ ദർശനം സാംസ്കാരിക വേദിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.