എടപ്പെട്ടി ചുള്ളിമൂല അംഗനവാടിയിൽ പ്രവേശനോത്സവം വാർഡ് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വികസന സമിതി കൺവീനർ ജെയിൻ ആൻ്റണി അധ്യക്ഷനായിരുന്നു. കെ പി പ്രദീശൻ, ആഷിഖ് ചീനംവീടൻ എന്നിവർ ആശംസകൾ നേർന്നു. അംഗൻവാടി ടീച്ചർ രമാ ശശിധരൻ സ്വാഗതവും വത്സല രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
