കല്പറ്റ: ഭാവിയുടെ പ്രതീക്ഷയായ വിദ്യാർത്ഥി കൗമാരശേഷിയെ കേവല കമ്പോള മത്സര കേന്ദ്രമാ ക്കി മാറ്റുന്നത് ധാർമിക സാമൂഹിക ഘടനയുടെ അടിത്തറ തകർക്കാൻ കാരണമാകുമെന്ന് എംജിഎം സ്റ്റുഡൻസ് വിംഗ് അഭിപ്രായപെട്ടു.
കൽപ്പറ്റ എംസിഎഫ് പബ്ലിക് സ്കൂളിൽ സ്റ്റുഡൻസ് വിംഗ് സംഘടിപ്പിച്ച മോറൽ റസിഡൻഷ്യൽ ക്യാമ്പ് ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു, എംജിഎം സെക്രട്ടറി സജിന കൽപ്പറ്റ സ്വാഗതം പറഞ്ഞു റഹ്മത്ത് പിണങ്ങോട് അധ്യക്ഷത വഹിച്ചു, യൂസഫ് ഹജ്ജ് ബത്തേരി, മുസ്തഫ ഫാറൂഖി, സയ്യിദ് അലി സ്വലാഹി, സി കെ ഉമ്മർ, അബ്ദുൽ അസീസ് പിണങ്ങോട്, സ്വാലിഹ് എപി, ഷെനീഫ് കൽപ്പറ്റ എന്നിവർ പ്രസംഗിച്ചു, സുനീറ കമ്പളക്കാട് നന്ദി പറഞ്ഞു