കല്പറ്റ: കലക്ടറേറ്റിന് മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല ഉപവാസ സമരം 100 ദിവസം തികഞ്ഞു. ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികളർപ്പിച്ചും പുനരധിവാസം അവകാശമാണ് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വമാണ് എന്ന് പ്രഖ്യാപിച്ചും ഹാരിസൺ ഉൾപ്പെടെ തോട്ടം മാഫിയകൾ കയ്യടക്കിയ മുഴുവൻ ഭൂമിയും തിരിച്ചു പിടിക്കുക, ദുരന്തമുഖത്ത് താമസിക്കുന്ന മുഴുവ ൻകുടുംബങ്ങളെയും കൃഷിഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുമായിരുന്നു സമരം തുടങ്ങിയത്. സര്‍ക്കാരുകള്‍ ദുരന്ത ബാധിതരോട് കാണിക്കുന്ന അവഗണന തുടരുന്ന സാഹചര്യത്തില്‍ വയനാട് കലക്ട്രേറ്റ് പടിക്കൽ കഴിഞ്ഞ നൂറു ദിവസമായി തുടരുന്ന മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ അനിശ്ചികാല സമരം തുടരാനും പുനരധിവാസത്തിൽ യാതൊന്നും ചെയ്യാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയും ഭൂമാഫിയകൾക്കെതിരെയും സമരം ശക്തമാക്കാനും CPI(ML) Red Star തീരുമാനിച്ചു. അവസാന കുടുംബത്തെയും പുനരധിവസിപ്പിക്കുന്നത് വരെ സമരം തുടരുമെന്ന പ്രമേയം ജില്ലാ സെക്രട്ടറി കെ വി. പ്രകാശ് അവതരിപ്പിച്ചു. പി.എം. ജോർജ്ജ്, ബിജി ലാലിച്ചൻ, പി.ടി. പ്രേമാനന്ദ്, എം.കെ. ഷിബു, സി.ജെ.ജോൺസൺ, കെ.ജി. മനോഹരൻ, കെ.പ്രേംനാഥ്, .എം.കെ. ബിജു തുടങ്ങിയവർ സംസാരിച്ചു.