വിജയികളെ അനുമോദിച്ചു

Wayanad

പെരിക്കല്ലൂർ: ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളുടെയും വീട് പി.ടി. എ.യുടെയും എസ്.എം.സി.യുടെയും എം.പി.ടി.യുടെയും സ്റ്റാഫ് കൺസിലിൻ്റെയും നേതൃത്വത്തിൽ സന്ദർശിക്കുകയും മധുരം നൽകി കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. തുടർച്ചയായി നാലാമത്തെ തവണയാണ് വിദ്യാലയം നൂറുമേനി വിജയം കൊയ്യുന്നത്. എസ്. ടി. വിഭാഗത്തിൽ നിന്ന് രണ്ടു പേരുൾപ്പടെ എട്ട് എ പ്ലസ് നേടിയിട്ടുണ്ട്. പി.ടി.എ., എസ്.എം.സി., എം.പി.ടി.എ., അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, നാട്ടുകാർ എല്ലാവരുടെയും യോജിച്ചുള്ള പ്രവർത്തമാണ് വിദ്യാലയത്തെ വിജയത്തിൻ്റെ ഉന്നതിയിലെത്തിച്ചത്.

ഗൃഹസന്ദർശനത്തിനും അനുമോദനത്തിനും ഷാജി പുൽപ്പള്ളി പി.ടി.എ പ്രസിഡൻറ് ഗിരീഷ് കുമാർ ജി.ജി., ഷാന്റി ഇ കെ, മനു ഇ എം, സുഭാവതി കെ സി, സിജ എൽദോസ്, സംന പി എസ്, ഷിനോ എ പി, ബീന എംബി, റസിയ എ ജി എന്നിവർ നേതൃത്വം നൽകി.