മടക്കിമല: മടക്കിമല ക്ഷീരോൽപാദക സംഘം തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണക്കുന്ന ക്ഷീര സഹകരണമുന്നണി ബഹുഭൂരിപക്ഷത്തോടെ വിജയിച്ചു. ദീർഘകാലമായി യുഡിഎഫ് ഭരണസമിതി ഭരിച്ചുകൊണ്ടിരുന്ന ക്ഷീരസംഘം കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും പര്യായമായി മാറിയതിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്ന് എൽഡിഎഫ് അഭിപ്രായപ്പെട്ടു. ബാങ്ക് ഹാളിൽ ചേർന്ന പ്രഥമ ഭരണസമിതി യോഗം പ്രസിഡണ്ടായി പി ഗോപിയെയും വൈസ് പ്രസിഡണ്ടായി ബിന്ദു ഷിബുവിനെയും തെരഞ്ഞെടുത്തു.